HomeNewsമമ്മിയെ തിന്നുന്ന കള്ളന്മാർ

മമ്മിയെ തിന്നുന്ന കള്ളന്മാർ

ആധുനിക മനുഷ്യൻ ഇന്നും ആശ്ചര്യത്തോടെ നോക്കി കാണുന്ന ഒന്നാണ് ‘മമ്മികൾ’. ഒരുപക്ഷെ ഈജിപ്ത് എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നതും ഈ മമ്മികളും പിരമിഡും തന്നെ ആയിരിക്കും പക്ഷെ ഈ മമ്മികൾക്ക് ഇംഗ്ലണ്ടിലെ വിക്ടോറിയൻസുമായി ഒരു  ബന്ധമുണ്ട്.

ബ്രിട്ടീഷ് ചരിത്രത്തിലെ പ്രതാപകാലമായിരുന്ന 1820 മുതൽ 1914 വരെയുള്ള കാലയളവാണ് വിക്ടോറിയൻ കാലഘട്ടം എന്ന് പറയുന്നത്. സമൂഹത്തിൽ പണത്തിന്റെ അടിസ്ഥാനത്തിൽ വർഗ്ഗവ്യത്യാസം മനുഷ്യരെ തരം തിരിച്ചിരുന്ന കാലമായിരുന്നു അത്.

അന്ന് പണക്കാരുടെ മദ്യസൽക്കാരങ്ങൾക്കിടയിലുള്ള ഒരു പ്രധാന പരിപാടി മമ്മികൾ തുറന്ന് പരിശോധിക്കുക എന്നതായിരുന്നു. കേട്ടാൽ ഇതെന്ത് കൂത്ത് എന്ന് തോന്നുന്ന ഈ പരിപാടി അവരുടെ ഏറ്റവും വലിയ വിനോദങ്ങളിൽ ഒന്നായിരുന്നു എന്നതാണ് യാഥാർഥ്യം.

വിനോദത്തിനപ്പുറം മറ്റ് ചില കാരണങ്ങൾ കൂടി ഈ പ്രവർത്തിക്കു പിന്നിൽ ഉണ്ട്.  ആ കാലഘട്ടത്തിൽ മരിച്ചുപോയവരുടെ മനുഷ്യമാംസം പല വലിയ രോഗങ്ങങ്ങൾക്കും മരുന്നാണെന്ന് കണക്കാക്കിയിരുന്നു. അതുകൊണ്ട് തന്നെ മമ്മികൾക്ക് അസുഖം ഭേദമാക്കാൻ കഴിയുമെന്ന വിശ്വാസം അവർക്ക് ഉണ്ടായിരുന്നു.

ഈജിപ്റ്റുകാർ മമ്മികളാക്കിയിരുന്ന ശരീരങ്ങളിൽ നിന്നുണ്ടാക്കുന്ന ‘മമ്മിയ’ (mummia) എന്ന പദാർത്ഥത്തിന് വലിയ ഔഷധഗുണങ്ങൾ ഉണ്ടെന്ന് അപ്പോത്തിക്കരികൾ വർഷങ്ങളോളം അവരെ വിശ്വസിപ്പിച്ചിരുന്നു. ഇതിനാൽ തന്നെ എന്ത് വില കൊടുത്തും ഈജിപ്റ്റിൽ നിന്ന് യൂറോപ്പിലേക്ക് മമ്മികൾ കൊണ്ടുവരാൻ ആളുകൾ തയാറായിരുന്നു.

19 ആം നൂറ്റാണ്ടായപ്പോഴാണ് ആളുകൾ മമ്മികൾ ഭക്ഷിക്കുന്നത് നിർത്തി മമ്മികൾ തുറന്ന് കാണുന്നതിനായി നടത്തുന്ന പ്രത്യേക പാർട്ടികൾക്ക് തുടക്കം കുറിക്കുന്നത്. സമൂഹത്തിൽ വലിയ സ്ഥാനം അലങ്കരിച്ചിരുന്നവർക്ക് മാത്രമായിരുന്നു ഇത്തരം പാർട്ടികളിലേക്ക് ക്ഷണം ലഭിച്ചിരുന്നത്.

See also  കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് 4 ലക്ഷം പിഴയും 4 വർഷം തടവും

ഇംഗ്ലണ്ടിലുള്ളവർക്ക് ഈജിപ്ത് അന്നൊരു അത്ഭുതമായിരുന്നു. ഈജിപ്തുകാരുടെ പുരാതന രീതികളും അവരുടെ നാഗരികതയും, ജീവിതശൈലികളും, മമ്മികൾക്കുള്ളിലെ രഹസ്യവും മനസ്സിലാക്കുവാനായും കൂടെയായിരുന്നു ഈ പാർട്ടികൾ നടത്തിയിരുന്നത്.

തുടക്കത്തിൽ ഇത്തരം പാർട്ടികൾക്ക് ഡോക്ടർമാരായിരുന്നു മുൻകൈ എടുത്തിരുന്നത്. ആ കാലത്തേ പ്രശസ്ത സർജനായിരുന്ന തോമസ് പെറ്റിഗ്രു. റോയൽ കോളേജ് ഓഫ് സർജൻസിൽ വച്ച് അദ്ദേഹം ഒരു മമ്മി വലിയ ആൾക്കൂട്ടത്തിന് മുന്നിൽ തുറന്നുവച്ചു.

അദ്ദേഹത്തിന്റെ കാലത്ത്, പോസ്റ്റ്‌മോർട്ടങ്ങളും ഓപ്പറേഷനുകളും പരസ്യമായി നടന്നിരുന്നു, ഈ മമ്മി തുറകളും മറ്റൊരു പൊതു മെഡിക്കൽ പരിപാടി മാത്രമായിരുന്നു.പക്ഷെ വളരെ പെട്ടന്ന് തന്നെ ഇതൊരു വിനോദപരിപാടി മാത്രമായി മാറി.

ഉണങ്ങിയ മനുഷ്യശരീരവും തലയോട്ടിയുമൊക്കെ മദ്യലഹരിയിൽ ആർപ്പുവിളിക്കുന്ന മനുഷ്യർക്ക് മുന്നിൽ നഗ്നമായി കിടന്നു. ഇത്തരം പാർട്ടികൾക്ക് മറ്റൊരു ഉദ്ദേശം കൂടിയുണ്ടായിരുന്നു മമ്മികൾക്കൊപ്പം അടക്കം ചെയ്യപ്പെട്ടിട്ടുള്ള വിലയേറിയ നിധി ശേഖരങ്ങൾ ഈ ധനികർക്ക് ലേലം വിളിച്ച് നൽകുക എന്ന സാമ്പത്തിക നേട്ടം മുന്നിൽ കണ്ടുകൊണ്ടായിരുന്നു പലരും പാർട്ടികൾ നടത്തിയിരുന്നത്.

കാലക്രമേണ, ഈ വിനോദം അവസാനിച്ചു. ചിലർക്ക് ഇതൊരു ബോറൻ പരിപാടിയായി തോന്നി, മറ്റ് ചിലർക്ക് ചരിത്രത്തിന്റെ ഭാഗമായ മമ്മികൾ ഇങ്ങനെ നശിപ്പിക്കുന്നതിനോട് കടുത്ത വിരുദ്ധമായിരുന്നു, ചിലർ ഇതൊരു നികൃഷ്ട വിനോദമാണെന്ന് തുറന്ന് പറഞ്ഞു. അങ്ങനെ 1908 ൽ ഇന്ഗ്ലണ്ടിലെ മാഞ്ചെസ്റ്ററിൽ മാർഗരറ്റ് മുറേയുടെ വീട്ടിൽ വച്ച് നടന്ന മമ്മി പാർട്ടിയോടുകൂടി ഈ ക്രൂരവിനോദം അവസാനിച്ചു. 

സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഇരുപത്തിരണ്ടുകാരൻ അറസ്റ്റിൽ

തിരുവനന്തപുരം : വെള്ളറടയിൽ സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച 22 കാരൻ പോലീസ് പിടിയിലായി . ഡാ​ലു​മു​ഖം ക​ടു​വാ​ക്കു​ഴി കോ​ള​നി​യി​ല്‍ സം​ഗീ​ത് ഭ​വ​നി​ല്‍ അ​ശ്വി​ന്‍ കു​മാ​റിനെ​യാ​ണ് പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ പ്രണയം നടിച്ചു...

തങ്കച്ചൻ വിതുര സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപെട്ടു

മലയാളി ടി വി പ്രേക്ഷകർക്ക് ഏറെ പരിചിതമായ മിമിക്രി താരമാണ് വിതുര തങ്കച്ചൻ . തങ്കു എന്ന് പ്രേക്ഷകർ സ്നേഹത്തോടെ വിളിക്കുന്ന താരം, സ്റ്റാർ മാജിക്ക് എന്ന പരിപാടിയിലൂടെയാണ് മലയാളികളുടെ ഇഷ്ടം പിടിച്ച്...

വെബ് സീരീസിലും ഒരു കൈ നോക്കാൻ ദുൽഖർ

മലയാളികൾക്ക് മമ്മൂട്ടിയുടെ മകൻ എന്ന സ്നേഹം മാത്രമല്ല ദുൽക്കർ സൽമാനോട്. അച്ഛനോളം മകനെയും ആരാധനയോടെയാണ് സിനിമാപ്രേമികൾ കാണുന്നത്. കുഞ്ഞിക്ക എന്ന് സ്നേഹത്തോടെ മലയാളികൾ വിളിക്കുന്ന ദുൽഖർ സൽമാന്റെ ചിത്രങ്ങളും അദ്ദേഹത്തിന്റെ അഭിനയ മികവും...

മലയാളത്തിലെ അൻപത് ട്രൂ സ്റ്റോറി സിനിമകൾ

malayalam true story movies : യഥാർത്ഥ സംഭവങ്ങളെയോ ചരിത്രത്തെയോ ആസ്പദമാക്കി മലയാളത്തിൽ ഇതുവരെ ഇറങ്ങിയിട്ടുള്ള ഏതാനും സിനിമകളിലൂടെ നമുക്കൊന്ന് കണ്ണോടിക്കാം. സംഭവങ്ങളെയോ ചരിത്രങ്ങളെയോ ഉപജീവിച്ച് നിർമ്മിച്ചിട്ടുള്ള,അഥവാ അത്തരം യാഥാർത്ഥ്യങ്ങളിലൂടെ കടന്നുപോയിട്ടുള്ള സിനിമകളെപ്പറ്റി മാത്രമാണ്...

ലിയോയ്ക്ക് എതിരാളിയായി സഞ്ജയ് ദത്തിന്റെ ആന്റണി ദാസ്

ഇളയദളപതി വിജയുടെ ആരാധകർ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ലിയോ'. വിജയുടെ സിനിമ എന്നതിലുപരിയായി ലോകേഷ് കനകരാജന്റെ ചിത്രം എന്ന രീതിയിലും തെന്നിന്ത്യൻ സിനിമാപ്രേമികൾ ഉറ്റുനോക്കുന്ന ചിത്രമാണ് ലിയോ. 'ലിയോ ദി സ്വീറ്റ്...

ടുറിസ്റ്റ് ഹോമിൽ അനാശാസ്യം യുവതിയുൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

Sex Racket Arrested in perumbavoor : പെരുമ്പാവൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു  സമീപത്തുള്ള ഓർമ ടൂറിസ്റ്റ് ഹോമിൽ അനാശാസ്യം നടത്തിയതിന് യുവതി ഉൾപ്പടെ മൂന്നുപേർ പിടിയിൽ . ഇൻസ്പെക്ടർ ആർ.രഞ്ജിത്ത്, എസ്.ഐറിൻസ് എം...

കൊടും ക്രൂരത ; അഞ്ചുവയസുകാരിയുടെ മൃതദേഹം ഒടിച്ചു ചാക്കിൽ കെട്ടിയ നിലയിൽ

ആലുവ : കാണാതായ അഞ്ചു വയസുകാരിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി. ആലുവ മാർക്കറ്റിനു സമീപം പെരിയാറിന്റെ തീരത്ത് ചെളി നിറഞ്ഞ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. ചാക്കിൽ നിന്ന് കൈ പുറത്തേക്ക്...

കോഴിക്കറിക്ക് ഉപ്പില്ല; സംഘർഷത്തിൽ മൂന്നുപേർക്ക് കുത്തേറ്റു

കോഴിക്കറിക്ക് ഉപ്പുകുറഞ്ഞതിനെ ചൊല്ലി നടന്ന സംഘർഷത്തിൽ  മൂന്ന് പേർക്ക് കുത്തേറ്റു. കൊല്ലം ജില്ലയിലെ കുണ്ടറയിലാണ് സംഭവം (Kollam hotel clash). കുണ്ടറ മാമ്മൂട് ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന കുറ്റിയിൽ ഹോട്ടൽ ഉടമയുടെ മക്കളായ മുഹമ്മദ്...

ഹണിട്രാപ്പിൽ കുരുക്കി 11 ലക്ഷം തട്ടി ;സീരിയൽ നടി അറസ്റ്റിൽ

11 lakh cheated in honeytrap; serial actress arrested ; പത്തനംതിട്ട സ്വദേശിയായ  75 കാരനെ ഹണിട്രാപ്പിൽ കുടുക്കി 11 ലക്ഷം കവർന്ന കേസിൽ സീരിയൽ നടി ഉൾപ്പെടെ രണ്ട് പേർ...

ധനുഷിന്റെ ബിഗ് ബഡ്ജറ്റ് ചിത്രം ക്യാപ്റ്റൻ മില്ലറിൻറ്റെ ഫസ്റ്റ് ലുക്ക് 28 ന് റിലീസ് ചെയ്യും

തെന്നിന്ത്യൻ സിനിമാപ്രേമികളുടെ ഇഷ്ടതാരമാണ് ധനുഷ്. പ്രായഭേദമന്യേ ഏത് കഥാപാത്രവും ഗംഭീരമാക്കാനുള്ള അഭിനയമികവ് ധനുഷിനെ കോളിവുഡിലെ മികച്ച നടന്മാരിൽ ഒരാളാക്കുന്നു. അതുകൊണ്ടുതന്നെ കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെ നീളുന്ന ഒരു വലിയ ആരാധകവലയം തന്നെയുണ്ട്...

സ്ത്രീകൾക്ക് കേരളത്തിൽ ഒറ്റയ്ക്ക് യാത്ര ചെയ്യാൻ പറ്റില്ലെന്ന് ഐശ്വര്യ

Aishwarya says that women cannot travel alone in Kerala : മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് ഐശ്വര്യ. നരസിംഹം, ബട്ടർഫ്‌ളൈസ്, സത്യമേവ ജയതേ തുടങ്ങി നിരവധി മലയാളം സിനിമകളിലും തമിഴും...

ഇന്ത്യൻ 2 ഡിജിറ്റൽ അവകാശം 220 കോടി രൂപയ്ക്ക് സ്വന്തമാക്കി

ഉലകനായകൻ എന്ന പേരിൽ തെന്നിന്ത്യൻ സിനിമാലോകം ആഘോഷിക്കുന്ന പേരാണ് കമൽ ഹാസൻ. നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, ഗായകൻ, ടെലിവിഷൻ അവതാരകൻ, മികച്ച ഒരു നർത്തകൻ എന്നിങ്ങനെ സിനിമയിലെ എല്ലാ പ്രമുഖ മേഖലയിലും കമൽ...